NEWS

ഈരാറ്റുപേട്ടയില്‍ കെഎസ്‌ആര്‍ടിസി ബസും ഗ്യാസ് വാനും കൂട്ടിമുട്ടി ഒരാൾ മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയില്‍ കെഎസ്‌ആര്‍ടിസി ബസും ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

വാനിന്റെ ഡ്രൈവര്‍ മേലുകാവ് എഴുകുംകണ്ടതില്‍ റിന്‍സ് സെബാസ്റ്റ്യന്‍ (ചാക്കോ, 40) ആണ് മരിച്ചത്. ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപമായിരുന്നു അപകടം.

 

 

 

തൊടുപുഴയില്‍ നിന്നു എരുമേലിക്ക് പോയ കെഎസ്‌ആര്‍ടിസി ബസും ഈരാറ്റുപേട്ടയില്‍ നിന്ന് മുട്ടം ഭാഗത്തേക്ക് പോയ വാനുമാണ് കൂട്ടിയിടിച്ചത്. റിന്‍സ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഭാര്യ: നിഥിന, മക്കള്‍: റിബേഷ്, റിച്ചു, റിജിത്ത്.

Back to top button
error: