CrimeNEWS

കോടതിയില്‍ ഹാജരാക്കാനെത്തിച്ച മയക്കുമരുന്നുകേസ് പ്രതിക്ക് ഭക്ഷണം വാങ്ങി നല്‍കി പോലീസുകാര്‍; കൈകഴുകി കടന്നു കളഞ്ഞ് പ്രതി

കാസര്‍കോട്: സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസ് പ്രതി രക്ഷപ്പെട്ടു. അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീറാണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. മെയ് 23 നാണ് ഇയാളെ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് റിമാന്റ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് കബീറിനെ എത്തിച്ചത്. ഉച്ചയായതോടെ കോടതി സമുച്ഛയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്ന് പോലീസുകാര്‍ ഇയാര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. ശേഷം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് 26 വയസുകാരന്‍ രക്ഷപ്പെട്ടത്.

രക്ഷപ്പെട്ട പ്രതിക്കെതിരേ ബദിയടുക്ക വിദ്യാനഗര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളുണ്ട്. മേയില്‍ മയക്കുമരുന്ന് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു.

 

Back to top button
error: