NEWS

കമിതാക്കളെ റബർ തോട്ടത്തിൽ ഒരേ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നിലമ്ബൂര്‍ | കമിതാക്കളെ ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്ബൂര്‍ മുതിരി കാഞ്ഞിരക്കടവ് മണ്ണും പറമ്ബില്‍ വിനീഷ്, ഗൂഡല്ലൂര്‍ സ്വദ്ദേശി രമ്യ എന്നിവരെയാണ് മുതിരിയില്‍ റബര്‍ മരത്തിലെ കൊമ്ബില്‍ ഒറ്റ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിനീഷിന്റെ വീട്ടില്‍ നിന്നും ഏകദ്ദേശം 200 മീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തിലെ റബര്‍ മരത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
റബര്‍ തോട്ടത്തിനു സമീപത്തുള്ള ഷെഡില്‍ നിന്നും രമ്യയുടെ ബാഗ്, മഴ കോട്ട് തുടങ്ങിയ സാധനകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Back to top button
error: