കല്‍പറ്റ: നിര്‍ത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ അതിൽ തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരനായ യുവാവ് മറ്റൊരു കാര്‍ ദേഹത്തു കയറി മരിച്ചു.
മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് (45) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപമാണ് അപകടം.
റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്ബോള്‍ പിന്നില്‍ നിന്നും വന്ന ബൈക്ക് ഡോറില്‍ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ച് വീണ റഫീഖിന്റെ മുകളിലൂടെ പുറകില്‍ നിന്നും വന്ന കാര്‍ കയറിയിറങ്ങിയായിരുന്നു മരണം.
ബത്തേരി പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.മരിച്ച റഫീഖ് പെയിന്റിങ് തൊഴിലാളിയാണ്.