KeralaNEWS

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ വ്യാജ കരാറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം

ആദിവാസി ഭൂമി കൈയ്യേറിയ കേസില്‍ പ്രതിയായ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ വ്യാജ കരാറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം. തുര്‍ക്കിയിലെ എവിജെ ഇന്‍സാറ്റ് മെഡിക്കല്‍ ടൂറിസം സനായി വി ടിക്കാറെറ്റ് ലിമിറ്റഡ് കമ്പനിയുമായി എച്ച്ആര്‍ഡിഎസ് ആക്രി വ്യാപാരത്തിന് ധാരണയായി എന്ന് കാണിച്ചുള്ള കരാര്‍ തയ്യാറാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഈ വ്യാജ കരാര്‍ കാണിച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായാണ് വിവരങ്ങള്‍. പട്ടാമ്പി സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപയാണ് അജികൃഷ്ണന്‍ വ്യാജ കരാര്‍ കാണിച്ച് തട്ടിയെടുത്തത്.റിപ്പോർട്ടർ ടി വി യാണ് രേഖകൾ സഹിതം വാർത്ത പുറത്തു വിട്ടത്.


അതേസമയം, എച്ച്ആര്‍ഡിഎസിനെതിരെ സമരം ചെയ്തവരെ ആദിവാസി യുവാക്കളെ ഉപയോഗിച്ചു ആക്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എച്ച്ആര്‍ഡിഎസിനെതിരെ സമരം ചെയ്ത വട്ടുലക്കി ആദിവാസി ഊരിലെ മുരുകനും കുടുംബത്തിനുമെതിരെയാണ് 2021ല്‍ ആക്രമണം നടന്നത്.ഇവരുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതിനു അജി കൃഷ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Signature-ad

 

 

Back to top button
error: