NEWS

പിഷാരടി പറയുന്നത് കേക്ക്:’മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാര്‍ഥ്യമാകുന്നു’

ഭിനയം മാത്രമല്ല ബിസിനസും തങ്ങളുടെ കൈകളിൽ ഭഭ്രമാണെന്ന് തെളിയിച്ച ഒട്ടേറെ സിനിമാ താരങ്ങളുണ്ട്.അത്തരത്തിലൊരാളാണ് ധർമജൻ ബോൾഗാട്ടി.ഇപ്പോഴിതാ ധർമ്മജന്റെ സുഹൃത്തും സിനിമാ താരവുമായ രമേഷ് പിഷാരടിയും ബിസിനസ്സിലേക്ക് തിരിഞ്ഞിരിക്കുകയാണ്.ധർമ്മജന് മീൻ കച്ചവടമാണെങ്കിൽ പിഷാരടിക്ക് കേക്ക് കച്ചവടമാണെന്ന് മാത്രം.

എറണാകുളത്ത് ഒബ്രോണ്‍ മാളിലാണ് പിഷാരടിയുടെ കേക്ക് റീല്‍സ് കഫേ. ജൂലൈ 15 മുതല്‍ ആണ് കഫേ ആരംഭിക്കുന്നത്.പിഷാരടി തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.എന്നാൽ കേക്ക് പോലെ അത്ര മൃദുവല്ല കടയുടെ പേര്.’കേക്ക് റീല്‍സ് കഫേ ബൈ ഫാരന്‍ഹീറ്റ്375′ എന്നാണ് സ്ഥാപനത്തിന്റെ പേര്.

 

 

 

‘മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാര്‍ഥ്യമാകുന്നു.ഏവര്‍ക്കും സ്വാഗതം’ എന്നാണ് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ച്‌ പിഷാരടി കുറിച്ചിരിക്കുന്നത്.

Back to top button
error: