CrimeNEWS

അസുഖബാധിതനായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെത്തിയശേഷം വീട്ടില്‍ ഒളിച്ചിരുന്ന് വയോധികയായ ഭാര്യയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍

കട്ടപ്പന: വയോധികയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചുമട്ടുതൊഴിലാളി അറസ്റ്റില്‍. കൊച്ചുകാമാക്ഷി കൊട്ടയ്ക്കാട്ട് പ്രസാദാ(52) ണ് അറസ്റ്റിലായത്. കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 65 വയസുകാരിയാണ് ആക്രമിക്കപ്പെട്ടത്.

മല്‍പ്പിടുത്തത്തിനിടെ ഗുരുതര പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം. വയോധികയും ഇവരുടെ ഭര്‍ത്താവും മാത്രമാണ് വീട്ടിലുള്ളത്. അസുഖ ബാധിതനായി കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍വേണ്ടിയാണ് കട്ടപ്പന മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ പ്രതി പ്രസാദ് വീട്ടിലെത്തിയത്. ഇതിനിടെ അയല്‍പക്കത്തെ വീട്ടിലേക്കു പോയ വീട്ടമ്മ തിരികെയെത്തിയപ്പോള്‍ ഇയാളെ കണ്ടില്ല.

Signature-ad

മടങ്ങി പോയതായിരിക്കുമെന്ന് കരുതി വസ്ത്രം കഴുകനായി ശുചിമുറിയില്‍ കയറിയപ്പോള്‍, അകത്ത് ഒളിച്ചിരുന്ന പ്രസാദ് വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും തള്ളിത്താഴെയിട്ട് വലിച്ചിഴച്ചു.
ഇതിനിടയിലാണ് ഇവര്‍ക്ക് പരുക്കേറ്റത്. വീട്ടമ്മയുടെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടിച്ചുവച്ചു. തുടര്‍ന്ന് കട്ടപ്പന എസ്.ഐയും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പീഡനശ്രമത്തിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ദിലീപ് കുമാര്‍, എ.എസ്.ഐ കെ.വി. ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, ടെസിമോള്‍ ജോസഫ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: