NEWS

‘പള്ളിക്കൊരു പള്ളിക്കൂടം’- ചാവറയച്ചൻ (1805-1871)

 കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ 1864 ൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉത്ഭവത്തിന് കാരണമായി.

 സവർണ്ണ ജാതിക്കാർ തങ്ങളുടെ ആചാരത്തിന്റെ ഭാഗമായി തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ഈഴവ- പുലയ വിഭാഗങ്ങളടക്കമുള്ള ദളിതരെയും പിന്നോക്കക്കാരെയും പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ച് വിദ്യാഭ്യാസം നൽകിയ മനുഷ്യ സ്നേഹിയായ സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം.

പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു. പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സ്കൂൾ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും അദ്ദേഹം നൽകി. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു.

 

 

  • 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ  പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.

(ജനനം: 1805 ഫെബ്രുവരി 10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 , കൂനമ്മാവ് കൊച്ചിയിൽ).

Back to top button
error: