KeralaNEWS

അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പിൽ ബിജെപി നേതാവ് പ്രജീവ് തന്നെ ഉപയോഗിച്ചെന്നും പല സ്ത്രീകളുമായും ഇയാൾക്കു ബന്ധമുണ്ടെന്നും ശരണ്യ, മരണത്തില്‍ ഉടനീളം ദുരൂഹത

    പാലക്കാട്ടെ മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ഉടനീളം ദുരൂഹത. ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബി.ജെ.പി നേതാവ് പ്രജീവിന്റെ പേര് കണ്ടെത്തിയതാണ് പുതിയ വഴിത്തിരിവ്. അഞ്ച് പേജുള്ള ആത്മഹത്യാകുറിപ്പാണ് പൊലീസിനു ലഭിച്ചത്. ബിജെപി ബൂത്ത് പ്രസിഡൻ്റാണ് പ്രജീവ്.

ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബത്തിന്റെയും ആരോപണം. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു. മഹിളാമോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യ.

Signature-ad

ഇതിനിടെ ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിശദീകരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തു വന്നു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന പ്രജീവ് ബിജെപിയുടെ ബൂത്ത്‌ പ്രസിഡന്റ് ആണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് പറഞ്ഞു.

ഇയാൾക്കു പാർട്ടിയുടെ ഒരു ചുമതലയും ഇല്ല. മാത്രമല്ല റെയിൽവേ ജീവനക്കാരനായ പ്രജീവ് റെയിൽവേ യൂണിയൻ ഭാരവാഹിയാണ് എന്നാണ് മനസ്സിലാക്കുന്നതെന്നും ഹരിദാസ് പറഞ്ഞു.
പക്ഷേ ബിജെപി പ്രവർത്തകൻ പ്രജീവ് തന്നെ ഉപയോഗപ്പെടുത്തിയെന്നും കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ശരണ്യ ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചിട്ടുണ്ട്. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും വിവരങ്ങൾ തന്റെ ഫോണിലുണ്ടെന്നും ശരണ്യ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ വ്യക്തമായും എഴുതി വച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് 4നാണ് സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ (27)യെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

Back to top button
error: