പാലക്കാട്: പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അട്ടപ്പാടിയില്‍ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിനായകന്റെ ഒപ്പം ഉണ്ടായിരുന്നസുഹൃത്ത് നന്ദകിഷോര്‍ മര്‍ദനമേറ്റ് നേരത്തെ മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ വിനായകനെ പ്രതികള്‍ നാല് ദിവസം കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചിരുന്നു. ഇതുമൂലം വിനായകന്റെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍ 10 പേരാണ് പ്രതികള്‍. ഇവരെല്ലാം പിടിയിലായിരുന്നു.
തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോറിന്‍െ്‌റയും വിനായകന്‍െ്‌റയും മര്‍ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നല്‍കാം എന്ന ഉറപ്പില്‍, നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അത് നല്‍കിയിയതുമില്ല. ഇതാണ് തര്‍ക്കത്തിന് കാരണം.
മര്‍ദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയില്‍ എത്തിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോര്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു.