തിരുവനന്തപുരം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളര്‍ത്തി നല്‍കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
35 രൂപയ്ക്ക് കുഞ്ഞിനെ കെപ്കോ വിതരണം ചെയ്യും. വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കിലോയ്‌ക്ക് 105 രൂപ വില നല്‍കി കെപ്കോ തിരിച്ചെടുക്കും. തീറ്റച്ചെലവ് കര്‍ഷകനാണ് വഹിക്കേണ്ടത്.പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 2000 ചതുരശ്ര അടി വിസ്തൃതിയുള്ള കൂടുമുണ്ടാകണം.
അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കെപ്‌കോ, പേട്ട, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 9495000922, 9495000915, 9405000918.