ഇടുക്കി: അമിത വേഗത്തിൽ എത്തിയ കാറ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി ഓട്ടോറിക്ഷ തൊഴിലാളി മരിച്ചു.കുര്യന്‍പ്ലാക്കല്‍ സുനീഷ് (38) ആണ് മരിച്ചത്.
നെടുങ്കണ്ടത്ത് ഇന്നലെ രാത്രിയാണ് സംഭവം.10 മണിയോടെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനീഷ്. ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു.
നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.പാമ്ബാടുംപാറ സ്വദേശിയുടേതാണ് കാര്‍.വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷ യിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കുപറ്റിയ സുനീഷിനെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് കാര്‍ ഉടമയ്‌ക്കെതിരെ നെടുങ്കണ്ടം പോലീസ് കേസെടുത്തു.