തിരുവനന്തപുരം: പുറംകരാര്‍ ഒഴിവാക്കി ഡ്രൈവിംഗ് ലൈന്‍സുകള്‍ ഇനിമുതൽ മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ത്തന്നെ തയ്യാറാക്കി നല്‍കും.
ഈ മാസം അവസാനത്തോടെ പുതിയ സംവിധാനം നിലവില്‍വന്നേക്കും. കരാര്‍നടപടികള്‍ നിയമക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി ഡ്രൈവിങ് ലൈസന്‍സുകള്‍ മോട്ടോർ വാഹന വകുപ്പ് തന്നെ നേരിട്ട് നല്‍കാനുള്ള തീരുമാനം.