പാലക്കാട്: മഹിളാ മോര്‍ച്ച നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ(27)യെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യയും രാജന്‍-തങ്കം ദമ്പതികളുടെ മകളുമാണ് ശരണ്യ. കുടുംബ പ്രശ്നങ്ങളില്‍ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് എന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച് വൈകിട്ട് നാലിന് മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാലക്കാട് നോര്‍ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതല്‍ നടപടിയെന്നും പൊലീസ് പറഞ്ഞു.
മക്കള്‍: രാംചരണ്‍, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.