NEWS

കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ പന്ത്രണ്ടുവയസ്സുകാരി മരിച്ചു

കോട്ടയം: പനിയും ഛര്‍ദിയും ബാധിച്ച്‌ പന്ത്രണ്ടുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു.
കുമാരനല്ലൂര്‍ എസ്‌എച്ച്‌ മൗണ്ട് പുത്തന്‍പറമ്ബില്‍ അനില്‍കുമാര്‍-അജിത ദമ്ബതികളുടെ മകള്‍ ദേവിയാണ് മരിച്ചത്. ശനിയാഴ്ച അതിരമ്ബുഴ പിഎച്ച്‌സിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന്‍ ദേവി എടുത്തിരുന്നു.ഇതിനു പിന്നാലെ കുട്ടിയെ പനിക്കുകയും ഛർദ്ദിക്കുകയും ചെയ്തു.ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും, യാത്രമധ്യേ കുട്ടി മരിക്കുകയായിരുന്നു.
അതേസമയം, ശനിയാഴ്ച 174 പേര്‍ക്ക് കുട്ടികള്‍ക്കുള്ള കോര്‍ബിവാക്സ് നല്‍കിയിട്ടുണ്ടെന്നും മറ്റാര്‍ക്കും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അതിരമ്ബുഴ പിഎച്ച്‌സി അധികൃതര്‍ പറഞ്ഞു.

Back to top button
error: