പോളിസ്റ്റര്‍ ത്രിവര്‍ണ പതാകകള്‍ നിര്‍മിക്കാനും ഇറക്കുമതി ചെയ്യാനും അനുവദിച്ചുകൊണ്ടുള്ള ദേശീയപതാക കോഡ് ഭേദഗതി ചെയ്തത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
ലഡാക്കില്‍ പുതുതായി 1,000 ചതുരശ്ര കിലോമീറ്റര്‍ ചൈനീസ് പട്ടാളം കൈയടക്കിയ സമയത്താണ് ചൈനയില്‍നിന്ന് ഇന്ത്യന്‍ പതാകകള്‍ ഇറക്കുമതി ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാതിലുകള്‍ തുറന്നിടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ ആരോപിച്ചു.
ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്യുന്ന നരേന്ദ്ര മോദി ഈ വ്യവസായത്തെ തകര്‍ക്കുകയാണ്. പോളിസ്റ്റര്‍ കുത്തകകളെ സഹായിക്കുന്ന തീരുമാനം ഖാദിയുടെ അന്ത്യംകുറിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ഖാദിയുടെ ദേശീയപതാകകള്‍ നിര്‍മിക്കാന്‍ ലൈസന്‍സുള്ള ഏക യൂനിറ്റാണ് കര്‍ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘയെന്നും പുതിയ ഭേദഗതിയോടെ യൂനിറ്റ് അടച്ചുപൂട്ടേണ്ടിവരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.സ്വാതന്ത്ര്യസമരത്തെക്കു