
ന്യൂഡല്‍ഹി: മുസ്‍ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തീവ്ര ഹിന്ദുത്വ വാദിയായ ബജ്റംഗ് മുനി മതവിശ്വാസികള്‍ക്ക് ആദരണീയനായ വ്യക്തിയാണെന്ന് ഉത്തര്‍ പ്രദേശ് പൊലീസ്.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് പൊലീസിന്റെ പരാമര്‍ശം. വലിയ അനുയായി വൃന്ദമുള്ള സീതാപൂരിലെ ആദരണീയനായ മതനേതാവാണ് ബജ്‌റംഗ് മുനി എന്നാണ് സംസ്ഥാന പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചത്. ഹരജിയില്‍ സുപ്രിംകോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു.
മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പൊലീസിന്റെ മുമ്ബില്‍ വച്ച് പരസ്യമായി പറഞ്ഞയാളാണ് ബജ്‌റംഗി മുനി.






