NEWS

അതിർത്തിയിൽ പ്രകോപനവുമായി വീണ്ടും ചൈന

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ യുദ്ധവിമാനം പറത്തി വീണ്ടും പ്രകോപനവുമായി ചൈന.
ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചൈനീസ് യുദ്ധവിമാനം കടന്നുകയറിയെന്ന വാർത്ത സൈന്യമാണ് പുറത്തുവിട്ടത്.സൈനിക റഡാറിലാണ് വളരെ ഉയരത്തില്‍ പറന്ന ചൈനീസ് യുദ്ധവിമാനം ശ്രദ്ധയില്‍പ്പെട്ടത്.

ചൈനീസ് വ്യോമസേന അതിര്‍ത്തി മേഖലയില്‍ തുടര്‍ച്ചയായി പരിശീലനം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു വിമാനം അതിര്‍ത്തികടന്ന് പ്രകോപനം കാണിച്ചതെന്നാണ് നിഗമനം.ആളില്ലാ വിമാനമല്ല മറിച്ച്‌ ജെറ്റ് തന്നെയാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

 

 

അതേസമയം പ്രതിരോധ വകുപ്പ് സംഭവത്തിന്റെ റിപ്പോര്‍ട്ട് ചൈനയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: