മലപ്പുറം: ചികിത്സക്കെത്തിയ സ്ത്രീയെ പരിശോധിക്കാനെന്ന പേരില്‍ ലൈംഗികാതിക്രമം കാട്ടിയ ഡോക്ടര്‍ അറസ്റ്റില്‍.
പട്ടിക്കാട് – ചുങ്കത്തുള്ള ജെ.ജെ ക്ലിനിക്കില്‍വച്ചാണ് സംഭവം.ഡോക്ടര്‍ ഷരീഫ്(52) ആണ് അറസ്റ്റിലായത്.തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന രോഗിയായ സ്ത്രീയുടെ പരാതിയിൽ മേലാറ്റൂര്‍ പൊലീസാണ് കേസെടുത്തത്.
ജൂലൈ രണ്ടിനാണ് ബി.പിയുടെ തുടര്‍ ചികിത്സക്കായി സ്ത്രീ എത്തിയത്. ഈ സമയത്ത് ക്ലിനിക്കില്‍ മറ്റ് രോഗികളൊന്നും ഇല്ലായിരുന്നു. ക്ലിനിക്ക് ഉടമ കൂടിയായ ഡോ. ഷെരീഫ് സ്ത്രീക്ക് മുമ്ബുണ്ടായിരുന്ന മൂത്രത്തിലെ അണുബാധയെ കുറിച്ച് ചോദിച്ചറിഞ്ഞ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനാ മുറിയിലെ കട്ടിലില്‍ കിടത്തിയായിരുന്നു അതിക്രമമെന്ന് പരാതിക്കാരി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.