CrimeNEWS

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നടപടിയ്ക്കു ശിപാര്‍ശ ചെയ്യപ്പെട്ട ഡിവൈ.എസ്.പി. മുന്‍പും വിവാദനായകന്‍

കോട്ടയം: ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നടപടിയ്ക്കു ശിപാര്‍ശ ചെയ്യപ്പെട്ട ഡിെവെ.എസ്.പി. ശ്രീകുമാറിന് പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഊരാക്കുടുക്കാകും. താനുമായുളള ബന്ധം പുറത്തുവരരുതെന്ന് പറഞ്ഞ് ഗുണ്ടാനേതാവായ അരുണ്‍ഗോപന്റെ കഴുത്തില്‍പ്പിടിച്ചു ഡിെവെ.എസ്.പി. ശ്രീകുമാര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാമറയിലുണ്ടെന്നാണു സൂചന.

തന്റെ അധികാര പരിധിയില്‍ അല്ലാത്ത സ്‌റ്റേഷനിലെ സെല്ലില്‍ക്കയറി ഗുണ്ടയെ ഭീഷണിപ്പെടുത്തിയെന്നതു ചങ്ങനാശേരി ഡിെവെ.എസ്.പി. ശ്രീകുമാറിനെതിരായ ആരോപണങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നു. അതേസമയം, ഈ ഉദ്യോഗസ്ഥന്‍ അന്ന് െനെറ്റ് ഡിെവെ.എസ്.പിയായിരുന്നെന്നും അങ്ങനെയുള്ളപ്പോള്‍ രാത്രിയില്‍ ജില്ലയിലെ ഏത് സ്‌റ്റേഷനിലും പോകാമെന്നുമാണ് ഇതിന് കാരണമായി അടുപ്പക്കാര്‍ പറയുന്നത്. അങ്ങനയെുള്ളപ്പോളും സെല്ലില്‍ കയറി പ്രതികളെ ഭീഷണിപ്പെടുത്താനുള്ള അധികാരമില്ല.

അതേസമയം, നടപടി വാര്‍ത്ത മുന്‍കൂട്ടി മനസിലാക്കിയ ഉദ്യോഗസ്ഥന്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമായി നടത്തിയിരുന്നുവെന്നാണു വിവരം. ഭരണകക്ഷി പ്രമുഖരെ ഉപയോഗിച്ചുള്ള നീക്കങ്ങള്‍ കഴിഞ്ഞയാഴ്ച തന്നെ നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. മുമ്പും വിവാദനായകനായിരുന്നു ഡിെവെ.എസ്്പി. ശ്രീകുമാര്‍. മാടപ്പളളി സില്‍വര്‍ െലെന്‍ സമരം വഷളാക്കിയത് ഡിെവെ.എസ്.പി. ശ്രീകുമാറിന്റെ ഇടപെടലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സമരം നടത്തിയ വനിതകളെ പുരുഷപോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തതാണ് വിവാദമായത്. ഈ സംഭവുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപീച്ചിരിക്കുകയാണ്.

രണ്ടു വര്‍ഷം മുമ്പ് കോട്ടയം ഡിെവെ.എസ്.പി. ആയിരിക്കേ യു.ഡി.എഫിന്റെ റബര്‍ ബോര്‍ഡ് മാര്‍ച്ചുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യ്‌ക്കെതിരേയും ഡിെവെ.എസ്.പി.നിലപാട് എടുത്തുവെന്ന് ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.പരാതി നല്‍കിയിരുന്നു.
ഏറ്റവും ഒടുവില്‍ യു.ഡി.എഫിന്റെ കലക്ടറേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടു ചിലരെ വ്യക്തിവിരോധത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന ആരോപണവുമായി യു.ഡി.എഫ്.നേതൃത്വം രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തിനെതിരേ യു.ഡി.എഫ്. പലതവണ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരേ വീണ്ടും പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് യു.ഡി.എഫ്.

Back to top button
error: