CrimeNEWS

ചെലവിനുള്ള പണം കിമ്പളമായി വാങ്ങുന്ന ഏമാന്‍മാര്‍…

കോട്ടയം: അമ്പതു കിലോ കഞ്ചാവ് പിടിക്കാന്‍ പോലീസ് പോയത്, വിവരം ചോര്‍ത്തി നല്‍കിയ ഗുണ്ടാ നേതാവിന്റെ വണ്ടിയില്‍… ജില്ലയിലെ പോലീസിലെ പുഴുക്കുത്ത് മനസിലാകണമെങ്കില്‍ ഈ ഒരു സംഭവം മാത്രം മതി. ഗുണ്ടാനേതാവുമായുള്ള ബന്ധത്തിന്റെ പേരില്‍ നാലു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശിപാര്‍ശ വന്നതിനു പിന്നാലെ ഇത്തരം നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നു വരുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസം, വണ്ടിയുടെയും വീടിന്റെയും ലോണ്‍, വീട്ടു ചെലവ് എന്നിങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്നവരാണു ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥരും. എന്നാല്‍, ലഭിക്കുന്ന ശമ്പളം മുഴുവന്‍ സമ്പാദ്യമായി മാറ്റുകയും ചെലവിനുള്ള പണം കിമ്പളമായി വാങ്ങുകയും ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥര്‍ സേനയ്ക്കാകെ അപമാനമായി മാറിയിരിക്കുകയാണ്.

ഇത്തരക്കാരുടെ ചിട്ടിയും ലോണും പെട്രോളും എന്തിന്, െവെകിട്ടുള്ള മദ്യസേവ വരെ ഗുണ്ടകള്‍ നടത്തും. വീട് പണിതുടങ്ങിയാല്‍ മണലും കട്ടയും സിമന്റും കമ്പിയുമൊക്കെ ഒരു ഫോണ്‍ കോളിന്റെ മറവില്‍ പണി സ്ഥലത്തെത്തും. കുട്ടികളുടെ സ്‌കൂള്‍ ഫീസിനുള്ള പണവും തരപ്പെടുത്തി നല്‍കും. ഗുണ്ടകളുടെ വിഹിതം നേരിട്ട് വാങ്ങാതെ മാസാമാസം ഇത്തരം ചെലവുകളില്‍ വകകൊള്ളിക്കുകയും ചെയ്യും. ഉച്ചയൂണ് വരെ ഇത്തരമായി സ്ഥിരമായി ഏര്‍പ്പെടാക്കിയിരുന്ന ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍പ്പെടും.

െകെക്കൂലിയായി പണം വാങ്ങാതെ പലതരം തട്ടിപ്പുകളിലൂടെ മുതലെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പിടിക്കുന്ന കഞ്ചാവിന്റെ പകുതി മാത്രം കാണിച്ചു തട്ടിപ്പു നടത്തുന്നവരുണ്ട്. മാറ്റുന്ന കഞ്ചാവ് വിറ്റ് പണം തിരികെ നല്‍കുന്ന ഗുണ്ടകള്‍ പുറത്തു റെഡിയാണ്. ഗുണ്ടകളില്‍ പലരെയും കാപ്പ ചുമത്തി പുറത്താക്കിയാലും നാട്ടിലെത്തി ക്വട്ടേഷന്‍ നടത്തി മടങ്ങുന്നതും ഇത്തരം ബന്ധത്തിന്റെ മറവിലാണ്. സംസ്ഥാന പോലീസ് സേനയ്ക്കാകെ നാണക്കേടായി മാറിയ ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുന്നില്‍ യുവാവിനെ കൊന്നുകൊണ്ടിട്ടതും ഇത്തരം പിടിപ്പുകേടിന്റെ ഫലമായിരുന്നുവെന്ന് മുമ്പേ ആരോപണമുയര്‍ന്നിരുന്നു.

 

Back to top button
error: