KeralaNEWS

പിണറായി സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229 ബാറുകൾ

യുഡിഎഫ് സർക്കാരിൻെറ മദ്യനയത്തിൻെറ ഭാഗമായി നിർത്തിയ 440 ബാർ ലൈസൻസുകൾ പുതുക്കി നൽകുകയും ചെയ്തു

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകൾ. . ഇതിനു പുറമേ യുഡിഎഫ് സർക്കാരിൻെറ മദ്യനയത്തിൻെറ ഭാഗമായി നിർത്തിയ 440 ബാർ ലൈസൻസുകൾ പുതുക്കി നൽകുകയും ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ. യുടെ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി എം.വി.ഗോവിന്ദൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2016 ൽ യു.ഡി.എഫ് അധികാരം ഒഴിയുമ്പോൾ സംസ്ഥാനത്ത് 29 ബാറുകളും 306 ഔട്ട്ലെറ്റുകളുമാണ് ഉണ്ടായിരുന്നത്. അസൗകര്യങ്ങളെ തുടർന്ന് അന്ന് പൂട്ടിയ 78 ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വീണ്ടും തുറക്കുന്നതിനും പിണറായി സർക്കാരിൻ്റെ കാലത്ത് അനുമതി നൽകിയിടുണ്ട്. ഐടി പാർക്കുകളിൽ ജീവനക്കാർക്കും അതിഥികൾക്കും പ്രവർത്തി സമയത്തിന് ശേഷമുള്ള സമയങ്ങളിൽ മദ്യപിക്കാനായി പബ്ബുകള്‍ അനുവദിക്കുമെന്നും എക്സൈസ് മന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചു.

ഐടി പാർക്ക് ലോഞ്ച് ലൈസൻസ് എന്ന പേരിൽ വിദേശ മദ്യ ചട്ടത്തിൽ ഉൾപ്പെടുത്തി ലൈസൻസ് അനുവദിക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം 2022 – 23 വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് സംബന്ധമായ ചട്ടം രൂപീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

Back to top button
error: