NEWS

അഞ്ചാം ക്ലാസുകാരിയെ കാമുകനോടൊപ്പം തീയറ്ററിൽ വച്ച് പിടികൂടി; സംഭവം കണ്ണൂരിൽ

കണ്ണൂര്‍: രാവിലെ വീട്ടില്‍ നിന്നും സ്കൂൾ വാനില്‍ സ്കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കണ്ടെത്തിയത് കാമുകനൊപ്പം സിനിമ തിയറ്ററില്‍.കുട്ടി സ്കൂളിൽ എത്തിയില്ലെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പം തീയറ്ററിൽ വച്ച് രണ്ടുപേരെയും പിടികൂടിയത്.
കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്. മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ ഒരു സിനിമാ തിയേറ്ററില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്.
താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന്‍ കണ്ണൂരിലെത്തിയത്.തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു.എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്‌കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്നും വാനിൽ കയറി സ്‌കൂളിന്റെ മുന്നില്‍ ഇറങ്ങി.അവിടെ കാത്തുനിന്ന 16 കാരനൊപ്പം സിനിമയ്ക്ക് പോകുകയായിരുന്നു.
പനി എങ്ങനെയുണ്ടെന്ന് അറിയാൻ ടീച്ചർ വീട്ടിലേക്കു വിളിച്ചപ്പോഴാണ് വിവരം കുട്ടിയുടെ അമ്മ അറിയുന്നത്.പെൺകുട്ടിയുടെ അച്ഛൻ ഗൾഫിലാണ്.

Back to top button
error: