NEWS

കനത്ത കാറ്റും മഴയും; മരം വീണ് മൂന്നു പേർ മരിച്ചു

ഇടുക്കി: കനത്ത മഴയിലും കാറ്റിലും മരം വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
  നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്.മൈലാടുംപാറ സ്വദേശി മുത്തുലക്ഷ്മി, ചുണ്ടല്‍ സ്വദേശിനി ലക്ഷ്മി, ജാര്‍ഖണ്ഡ് സ്വദേശി സോമു ലക്ര എന്നിവരാണ് മരിച്ചത്.
അതേസമയം കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട 17കാരനായി തിരച്ചില്‍ തുടരുകയാണ്.പുഴയിലെ മലവെള്ളപ്പാച്ചില്‍ തിരച്ചില്‍ ദുഷ്ക്കരമാക്കുന്നുണ്ട്.കാസര്‍കോട് പുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. പാലത്തിന് മുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു.കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിട്ടുണ്ട്
കണ്ണൂര്‍ ശ്രികണ്ഠപുരത്ത് കനത്തമഴയിൽ കാളിയത്ത് മുഹമ്മദിന്‍റെ വീട് തകര്‍ന്നു.ആര്‍ക്കും പരുക്കില്ല.തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: