നാഗ്പൂര്‍: കാമുകിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന്് പ്രാഥമിക വിവരം. സംഭവത്തില്‍ സാവ്നെര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാഗ്പൂര്‍ സ്വദേശിയായ അജയ് പര്‍ടെകി (28)യെന്ന യുവാവാണ് ഞായറാഴ്ച സാവോനറിലെ ലോഡ്ജില്‍ മരിച്ചത്. ഇയാള്‍ മയക്കുമരുന്നോ മറ്റ് ലഹരികളോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങളായി ഇയാള്‍ക്ക് പനിയുണ്ടായിരുന്നതായി യുവാവിന്റെ കുടുംബം പൊലീസിന് മൊഴി നകിയിട്ടുണ്ട്. അതേസമയം, യുവാവിന്റെ രക്തസാമ്പിള്‍ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും അസി. പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
മരിച്ച അജയ് ഒരു ഡ്രൈവറാണ്. വെല്‍ഡിംഗ് ടെക്നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരിയാണ് അജയ്യുടെ കാമുകി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാര്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയില്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
ഞായറാഴ്ച നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവിന്റെ ബോധം മറയുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചത്.
ലൈംഗികബന്ധത്തിനിടയിലാണ് യുവാവ് ബോധരഹിതനായി വീണതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. യുവാവിന്റെ അടുത്തുനിന്നോ മുറിയില്‍ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യുവാവ് മരുന്നുകളൊന്നും ഉപയോഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞു.
അതേസമയം, ലൈംഗികബന്ധത്തിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് അപൂര്‍വമാണെന്നും എന്നാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു. ചികിത്സയില്ലാത്ത കൊറോണറി ആര്‍ട്ടറി രോഗമുള്ളവര്‍ക്ക് ലൈംഗികത പോലുള്ള കഠിനമായ പ്രവര്‍ത്തനങ്ങള്‍ മാരകമാകാറുണ്ട്. കാരണം, അത്തരം കഠിനമായ പ്രവര്‍ത്തനങ്ങളില്‍, ഹൃദയത്തിന് കൂടുതല്‍ രക്തവും ഓക്‌സിജനും ആവശ്യമാണ്. ഈ ആവശ്യം ശരീരം നിറവേറ്റപ്പെട്ടില്ലെങ്കില്‍, അത് മരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡോക്ടര്‍ പറയുന്നു.