IndiaNEWS

താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് യോഗം ഇന്ന്,ഷമ്മി തിലകനെ പുറത്താക്കുമോ?

താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് യോഗം ഇന്ന്. നാല് മണിക്ക് നടക്കുന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ നടന്‍ ഷമ്മി തിലകനെ പുറത്താക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. സംഘടനയില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഷമ്മി തിലകന് എതിരെ നടപടിക്കൊരുങ്ങുന്നത്. ഷമ്മി തിലകനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ നേരിട്ട് ഹാജരാകില്ലെന്നും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കാമെന്നും ഷമ്മി തിലകന്‍ അറിയിച്ചു. യോഗത്തില്‍ എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന്നിര്‍ദേശമുണ്ട്. ഷമ്മി തിലകനെ പുറത്താക്കാന്‍ ഉള്ള നീക്കമാണാണെന്നാണ് സൂചന.

സംഘടയില്‍ അച്ചടക്ക ലംഘനം നടത്തിയെന്നാണ് ഷമ്മി തിലകന് എതിരെയുള്ള ആരോപണം. കഴിഞ്ഞ വര്‍ഷം നടന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് താരസംഘടനയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ നടപടി വേണ്ടെന്ന് നിര്‍ദേശിച്ചെങ്കിലും സംഘടനയിലെ ചിലര്‍ ഉറച്ചുനിന്നതോടെ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് നല്‍കിയെങ്കിലും ഷമ്മി തിലകന്‍ ഹാജാരായിരുന്നില്ല.

തുടര്‍ന്ന് കഴിഞ്ഞ യോഗത്തില്‍ ഷമ്മി തിലകനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് തീരുമാനം എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് വിട്ടത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഷമ്മി തിലകനെ പുറത്താക്കണമെന്ന ആവിശ്യം മുന്നോട്ടു വച്ചിരുന്നു.

 

 

 

Back to top button
error: