കുവൈത്ത് സിറ്റി: ഒരു സ്ത്രീയെ അറബിക്ക് നൽകിയാൽ രണ്ടു ലക്ഷം രൂപ തരുമെന്നും താനല്ല,അജുവാണ് സ്ത്രീകളെ എത്തിച്ചിരുന്നതെന്നും മനുഷ്യകടത്ത് കേസിലെ ഒന്നാം പ്രതി മജീദ്.കുവൈത്തിൽ ഒളിവിലാണ് ഇയാൾ.
ഇന്നലെ രാവിലെയാണ് മജീദ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്.കുവൈത്തിലേക്ക് യുവതികളെ എത്തിക്കുന്നതിന്റെ ആസൂത്രകന്‍ കേസിലെ രണ്ടാംപ്രതിയും പത്തനംതിട്ട സ്വദേശിയുമായ അജുമോനാണെന്നും താന്‍ കുവൈറ്റ് റിക്രൂട്ടിംഗ് കമ്ബനിയിലെ വെറുമൊരു ഡ്രൈവര്‍ മാത്രമാണെന്നും അറബി പറയുന്നതിന് അനുസരിച്ച് പണം അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് വീഡിയോയിൽ മജീദ് പറയുന്നത്.
കുവൈത്തിലെ ഒളിസങ്കേതത്തില്‍നിന്ന് പകര്‍ത്തിയ വീഡിയോയാണിതെന്നാണ് കുരുതുന്നത്.അതേസമയം മജീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് കേരള പൊലീസ്. ഇയാളുടെ സഹായിയായ കോഴിക്കോട് സ്വദേശിയെ ഉടന്‍ കസ്റ്റഡിയിലെടുക്കും എന്നാണ് വിവരം. അറസ്റ്റിലായ ഒന്നാംപ്രതി അജുമോന് നടത്തിയിരുന്ന രവിപുരത്തെ ‘ഗോള്‍ഡന്‍ വിയ’ എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ച കൊല്ലം സ്വദേശി ആനന്ദിനെതിരെയും സൗത്ത് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
മനുഷ്യക്കടത്ത് കേസില്‍പ്പെട്ട് മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനി നല്കിയ പരാതിയിലാണ് ഇയാളുടെ പേരുള്ളത്.കുവൈത്തില്‍ ജോലിചെയ്യുന്ന മലയാളി സ്ത്രീക്കുനേരെ മജീദ് വധഭീഷണി മുഴക്കിയതായി തൃക്കാക്കര സ്വദേശിനിയുടെ മൊഴിയും വിശദമായി പരിശോധിച്ച് വരികയാണ് പോലീസ്.
കുവൈത്ത് മനുഷ്യക്കടത്ത് സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ പത്തനംതിട്ട സ്വദേശിയായ അജുഭവനത്തില്‍ അജുമോനെ(35) നേരത്തെ തന്നെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.