NEWS

മഴയിൽ തെന്നി കെ.എസ്.ആര്‍.ടി.സി ബസിനിടയിലേയ്ക്കു വീണ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

കോട്ടയം :പൊൻകുന്നത്ത് കനത്ത മഴയില്‍ റോഡില്‍ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിനിടയിലേയ്ക്കു വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം.
പൊന്‍കുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരന്‍ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രന്‍ പിള്ള (62)യാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ന് പാലാ പൊന്‍കുന്നം റോഡിലായിരുന്നു അപകടം.
കനത്ത മഴയില്‍ തെന്നി മറിഞ്ഞ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.പൊൻകുന്നം – പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തിൽ പെട്ടത്.
ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പൊൻകുന്നം പോലീസ് പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: