മുംബൈ: 10 ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ദഹാനുവിലാണ് സംഭവം.
പിതാവിന്റെ കാറെടുത്താണ് വിദ്യാര്‍ഥി കറങ്ങാന്‍പോയത്.കനത്ത മഴയില്‍ കാറിന്റെ നിയന്ത്രണം വിടുകയും തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ദഹാനു മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരത് റൗട്ട് (55), വങ്കേഷ് സോപ്പ് (38) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തില്‍ 16 കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്ബോള്‍ കുട്ടി കാറില്‍ തനിച്ചായിരുന്നുവെന്നും ദഹാനു പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 8.30 ഓടെ ദഹാനു-ബോര്‍ഡി സംസ്ഥാന പാതയിലായിരുന്നു സംഭവം.