NEWS

ഓൺലൈനിൽ അന്യസംസ്ഥാന ലോട്ടറി വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഡിയർ ലോട്ടറി ചതി “
(ഒരു വായനക്കാരൻ അയച്ചു തന്നത്)
ന്നലെ ബംഗാളിൽ നിന്നൊരാൾ വാട്സാപ്പിൽ ബന്ധപ്പെട്ട് നാഗാലാൻ്റ് ഡിയർ ലോട്ടറി അയച്ചു തന്നിട്ട്  ഇഷ്ടമുള്ള നമ്പർ എടുക്കാൻ പറഞ്ഞു. രാത്രി 8 മണിക്കുള്ള  20 ടിക്കറ്റ്  120  രൂപയക്ക് ഞാൻ എടുത്തു.അത് കഴിഞ്ഞ് അന്നത്തെ റിസൽട്ടും പുളളിക്കാരൻ അയച്ചു തന്നു. എനിക്ക് സമ്മാനം ഒന്നും ഇല്ലായിരുന്നു.
അതു കഴിഞ് ഇന്ന്  50 ടിക്കറ്റ് ഞാൻ വാങ്ങി, 300 രൂപയ്ക്ക്.12.30 ആയപ്പോൾ  3531 എന്ന നമ്പർ 50 ടിക്കറ്റ് ഫോട്ടോ അയച്ചിട്ട്  ഇത് കൂടി എടുക്കു സർ ഇന്ന് ഉറപ്പായും അടിക്കും എന്ന് പറയുകയും ചെയ്തു. ഒരു പാടു നിർബന്ധിക്കുകയും വാടസാപ്പിൽ കോൾ വിളിച്ച് എടുക്കു, ഇന്ന് അടിക്കും എന്ന് പറയുകയും ചെയ്തു. ഞാൻ അത് എടുക്കാതെ ഒഴിവാക്കി വിട്ടു.
  പക്ഷേ റിസൽട്ട് വന്ന ശേഷം പുള്ളിക്കാരൻ എനിക്ക് റിസൽട്ടിൻ്റെ   ഒറിജനൽ പ്രിൻ്റ് ഇട്ടു തന്നിട്ട് മെസേജ് ഇട്ടു- സർ ഞാൻ പറഞ്ഞതല്ലെ 3531 നമ്പർ ഇന്ന് പ്രൈസ് കിട്ടുമെന്ന് .അവർ അയച്ച പ്രിൻ്റിൽ 450 രൂപയുടെ പ്രൈസിൽ 3531 നമ്പർ ഉണ്ടായിരുന്നു. അവൻ ഇത് അയക്കുന്നതിന് മുമ്പ് തന്നെ ഞാൻ ഗൂഗിളിൽ നിന്നും റിസൽട്ട് നോക്കിയിരുന്നു. അതിൽ  3531 എന്ന നമ്പരിന് പ്രൈസ് ഇല്ലായിരുന്നു. 3527 എന്ന നമ്പറിനാണ് പ്രൈസ് ഉള്ളത് . രണ്ടും ഒരേ പ്രിൻ്റ് ആണ് റിസൽട്ട് കോപ്പി.എനിക്ക് അയച്ചു തന്ന പ്രിൻ്റിൽ 3527 പകരം 3531 എന്നാക്കി അയക്കുവാരുന്നു അവർ.
അപ്പോൾ നമുക്ക് സമ്മാനം അടിച്ചാലും അവർ ഇതു പോലെ അടിച്ച നമ്മുടെ നമ്പർ മാറ്റി വേറെ പ്രിൻ്റ് ആയിരിക്കും നമുക്ക് അയച്ചു തരിക. പരിചയത്തിൽ ആരെങ്കലും ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർ ഉണ്ടെങ്കിൽ ജാഗ്രത.
    ഞാൻ ഒറിജിനൽ റിസൽട്ട് ഇട്ടു കൊടുത്ത് ചീറ്റ് ചെയ്യരുത് എന്ന് പറഞ്ഞതും ബ്ലോക്കാക്കി പോകുകയും ചെയ്തു.

Back to top button
error: