പാലക്കാട്: ചിറ്റൂരിൽ ചികിത്സ പിഴവിനെത്തുടര്‍ന്ന് ഒന്നര വയസ്സുകാരന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍.ആന്ധ്രപ്രദേ ശ് കുര്‍ണൂല്‍ സ്വദേശിയായ ഡോ. മഹേഷാണ് അറസ്റ്റിലായത്.
2018 ജനുവരി 22നായിരുന്നു സംഭവം.വിളയോടിയിലെ കരുണ മെഡിക്കല്‍ കോളജില്‍ വയറുവേദനയെത്തുടര്ന് ന് ചികിത്സക്കെത്തിയ പാട്ടികുളം ദഫേദര്‍ ചള്ള സ്വദേശിയായ സനല്‍ കുമാറിന്റെ മകന് ആദിദേവാണ് മരിച്ചത്.
സനല്‍കുമാറിന്റെ പരാതിയില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഡോക്ടര്‍മാര്‍ക്കെതിരെ
കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ കൈപിഴവിനാലാണ് മരണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ചിറ്റൂര്‍ ഡിവൈ.എസ്.പി സി. സുന്ദരത്തിന്റെ നേതൃത്വത്തില്‍ ആന്ധ്രയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.