KeralaNEWS

ഗോവൻ ഫെനി ഗോബാക്ക്, കശുമാങ്ങാവാറ്റി എടുക്കുന്ന കേരളത്തിൻ്റെ സ്വന്തം ഫെനി വരുന്നു; വിലയും തുച്ചം ലഹരിയും മെച്ചം

ഗോവൻഫെനിയോടു മലയാളിക്ക് പ്രിയമേറെയാണ്. വില കുറവ്, വേഗം പൂസാകുകയും ചെയ്യും.കേരളത്തെ അപേക്ഷിച്ച് മദ്യത്തിന് ഗോവയിൽ വില കുറവാണ്, ഫെനിക്ക് പ്രത്യേകിച്ചും. കശുമാങ്ങാ വാറ്റി എടുക്കുന്ന ഫെനിക്ക് ഇനി ഗോവയ്ക്ക് പോകേണ്ട, സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി നടപ്പിലാക്കാന്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു.

ഫെനി ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നത് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഫെനി ഉത്പാദിപ്പിച്ചാല്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും മികച്ച വരുമാനം ലഭിക്കുമെന്ന് പയ്യാവൂര്‍ സഹകരണ ബാങ്ക് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്.
2016ല്‍ ആണ് ബാങ്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചത്. അന്തിമാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത് 2022 ജൂണ്‍ 30ന് ആണ്. സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തിലാണ് പഴങ്ങള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തത്. ഫെനി ഉത്പാദിപ്പിക്കുന്നതിന് ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിനാണ് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താന്‍ സാധിച്ചില്ല. ഫെനി ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് വര്‍ഷങ്ങളായി കര്‍ഷകരുടെ ആവശ്യമാണ് സഫലമായത്.

Signature-ad

എന്തായാലും അടുത്ത ഡിസംബറോട് ഫെനി ഉത്പാദനം ആരംഭിക്കാനാണ് തീരുമാനം. ഒരു ലിറ്റര്‍ ഉണ്ടാക്കാന്‍ 200 രൂപ ചെലവാകും. അത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 500 രൂപയ്ക്ക് വില്‍ക്കാമെന്നാണ് നിർദ്ദേശം. പക്ഷേ വിലയും പേരും സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.

Back to top button
error: