സോഡാപുളി , വൈരപ്പുളി എന്നീ പേരുകളിൽ അറിയപ്പെടുന്ന ചതുരപ്പുളി കേരളത്തിൽ സമൃദ്ധമായി വളരുന്ന ഒരു പുളി വർഗമാണ്. പാവങ്ങളുടെ മുന്തിരി എന്നും ഇതിനു വിളിപ്പേരുണ്ട് . അഞ്ചു അഗ്രഭാഗങ്ങളോട് കൂടി ഏകദേശം ആറിഞ്ചു വലിപ്പത്തിൽ കാണുന്ന ഈ പുളിക്ക് പച്ചയായിരിക്കുമ്പോൾ നല്ല പുളിരസവും പഴുത്താൽ പുളിപ്പ് കലർന്ന മധുരവും ആണ്. ഏറെ പോഷകഗുണങ്ങളുള്ള ചതുരപ്പുളി കൃഷിയിപ്പോള്‍ കേരളത്തിലും വ്യാപകമായി കൊണ്ടിരിക്കുകയാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് ചതുരപ്പുളി. കൂടാതെ കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനും ചതുരപ്പുളി കഴിക്കുന്നത് നല്ലതാണ്.
ഒരു വർഷത്തിൽ ഏകദേശം എട്ടുമാസത്തോളം സമൃദ്ധമായി വിളവുതരുന്ന ഈ പുളിയുടെ ലഭ്യത നാം ശെരിയായ രീതിയിൽ നാം ഉപയോഗപ്പെടുത്തേണ്ടതാണ്. നല്ല മാംസളമായ ഈ ഫലം ശരിയായ രീതിയിൽ പ്രോസസ്സ് ചെയ്ത് സൂക്ഷിച്ചാൽ ഒരുവർഷം വരെ ഉപയോഗിക്കാം. ചതുരപ്പുളി വിവിധതരം ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കും. സര്ബത് ,വൈൻ , ജാം, ജെല്ലി, അച്ചാറുകള്‍, ജ്യൂസ്
എന്നിവ ഇതുപയോഗിച്ച് നിര്‍മിക്കുന്നു.
മീന്‍കറിയിലും മറ്റും കുടംപുളിക്ക് പകരമായും ചതുരപ്പുളി ഉപയോഗിക്കാം. വസ്ത്രങ്ങളിലെ കറ കളയാനും ചതുരപ്പുളി പയോഗിക്കാറുണ്ട്. ജീവകം എ ,ഓക്സലിക് ആസിഡ് , ഇരുമ്പു എന്നിവ ഇതികൾ ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കാന്‍ ചതുരപ്പുളിക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ്. വൃക്ക സംബന്ധമായ അസുഖമുള്ളവർക്ക് ഈ പഴം അത്ര ഗുണകരമല്ല.
വിത്തുമുളപ്പിച്ചാണ് ടൈകൾ തയ്യാറാകുക ഒരു പഴത്തിൽ പത്തുമുതൽ പതിനഞ്ചു വരെ വിത്തുകൾ കാണാം. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ ചാണകപ്പൊടി ചേര്‍ത്ത് നടുക. ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കണം. മൂന്നുവര്‍ഷം കൊണ്ട് കായിച്ചു തുടങ്ങും. പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഒരു മരത്തില്‍ നിന്ന് ഏകദേശം 50 കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. കീടബാധ സാധാരണയായി ബാധിക്കാത്തതിനാല്‍ ഏതു കാലാവസ്ഥക്കും യോജിച്ചതാണ് ചതുരപ്പുളി.