കൊച്ചി: വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് പോയ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ നാലുപേര്‍ പിടിയില്‍. മറ്റൂര്‍ സ്വദേശി കിഷോര്‍, തുറവൂര്‍ സ്വദേശികളായ സനു, ജോബി, ഇടുക്കി സ്വദേശി സിജു എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കാലടി മരോട്ടിച്ചോടിലാണ് ഹോട്ടല്‍ ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന ഹോട്ടലുടമ ദേവസിക്കുട്ടിയെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് സ്വര്‍ണ്ണാഭരണവും പണവും കവരുകയായിരുന്നു.
കവര്‍ന്ന സ്വര്‍ണം മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ വില്‍പന നടത്തിയിരുന്നു. ഒന്നാം പ്രതി കിഷോര്‍ ഇരുപതോളം കേസില്‍ പ്രതിയാണ്.