തിരുവനന്തപുരം: മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് മുന്‍ അംഗവുമായ ആയൂര്‍ക്കോണം നന്ദനത്തില്‍ അജയകുമാറിന്റെ (66) മൃതദേഹമാണ് മണ്ണാമൂല ഇരുമ്ബനത്ത് ലെയ്‌നിലെ പറമ്ബില്‍ കണ്ടെത്തിയത്.
ദൂരെ താമസിക്കുന്ന ഉടമസ്ഥൻ തന്റെ സ്ഥലം വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.