പത്തനംതിട്ട: കോഴഞ്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീടും വാഹനവും അടിച്ച് തകര്‍ത്തു.യുവമോര്‍ച്ച മണ്ഡലം പ്രസിഡന്‍റ് ദീപു ശ്രീഹരിയുടെ വീടിനും വാഹനത്തിനും നേരെയാണ് അക്രമം നടന്നത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്.വീട് തകര്‍ത്തതിന് പിന്നാലെ ദീപുവിന്‍റെ ടിപ്പര്‍ ലോറിയും അക്രമി സംഘം തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കോഴഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് നെജില്‍ കെ ജോണിന് ഇന്നലെ വെട്ടേറ്റിരുന്നു.രാത്രി പത്തുമണിയോടെ മൂന്ന് വാഹനങ്ങളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ നെജില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിനു പിന്നാലെയായിരുന്നു യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിന്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം ഉണ്ടായത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.