NEWS

ബാലചന്ദ്രമേനോന്റെ ദേശീയ അവാർഡിന് പാരവച്ചത് മലയാളി

സമാന്തരങ്ങൾ എന്ന സിനിമ ചെയ്തത് വഴി ബാലചന്ദ്രമേനോനായിരുന്നു അക്കൊല്ലത്തെ ദേശീയ പുരസ്കാരം ലഭിക്കേണ്ടത്;ആ മലയാളി പാരവച്ചില്ലായിരുന്നെങ്കിൽ 

ടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍.ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നെങ്കിലും അടുത്തകാലത്ത് വെള്ളിത്തിരയിലേക്ക് അദ്ദേഹം തിരികെയെത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വണ്‍ ആയിരുന്നു ബാലചന്ദ്രമേനോന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.എങ്കിലും സോഷ്യൽ മീഡിയയിൽ എന്നും സജീവമായിരുന്നു അദ്ദേഹം.

 
 
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ നിരാശ നിറഞ്ഞൊരു സന്ദര്‍ഭത്തെക്കുറിച്ച്‌ പറയുകയാണ് താരം.സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച സിനിമ എന്നീ വിഭാഗങ്ങളില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ജൂറി തീരുമാനിച്ചിരുന്നുവെങ്കിലും മലയാളിയായ ഒരു ജൂറി അംഗം എതിര്‍ത്തതോടെ തീരുമാനം മാറ്റിയതെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.

എന്റെ ഭാര്യയായിരുന്നു സിനിമ നിര്‍മ്മിച്ചത്.ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ് ഞാനും ഭാര്യയും പുറത്തേക്കിറങ്ങിയപ്പോള്‍ ജഗതി ശ്രീകുമാറിനെ കണ്ടു. ഒരു സ്‌റ്റേറ്റ് പുരസ്‌കാരം മണക്കുന്നുവെന്ന് ജഗതി പറഞ്ഞു. ‘ എന്താ ദേശീയ പുരസ്‌കാരം ലഭിച്ചാല്‍ പുളിക്കുമോ എന്ന് ഞാനും തിരിച്ചു ചോദിച്ചു.

കാറില്‍ തിരികെ വീട്ടിലേക്ക് പോകുന്ന വഴി ഞാന്‍ ഭാര്യയോട് സിനിമയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അപ്പോള്‍ ഭാര്യ പറഞ്ഞു:’ സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന് തോന്നുന്നു. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു, അല്ല മൂന്ന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന്.

അങ്ങനെ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ എനിക്കും സുരേഷ് ഗോപിയ്ക്കും മികച്ച നടനുള്ള പുരസ്‌കാരം. എല്ലാവരും അഭിനന്ദിച്ചുവെങ്കിലും എന്തോ എനിക്കത്ര ആവേശം തോന്നിയില്ല.

പുരസ്‌കാരം വാങ്ങാന്‍ ദില്ലിയിലേക്ക് പോയപ്പോള്‍ അവിടെ റിഹേഴ്‌സലുണ്ട്. ജൂറി ചെയര്‍പേഴ്‌സണ്‍ സരോജ ദേവിയെ ഞാന്‍ അവിടെ വെച്ചു കണ്ടു. സരോജ ദേവിയ്ക്ക് എന്നെ പരിചയപ്പെടുത്തിയപ്പോള്‍. അവര്‍ ആവേശത്തോടെ സംസാരിച്ചു.

അവരുടെ കൂട്ടത്തിലൊരാള്‍ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടു. എല്ലാവരും നടന്നുനീങ്ങിയപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ പിടിത്തു.’ ഞാന്‍ ദേവേന്ദ്ര ഖണ്ഡേവാലയാണ്. നിങ്ങള്‍ നന്നായി ചെയ്തു. എനിക്ക് നിങ്ങളോട് ഒരുകാര്യം പറയാനുണ്ട്. അശോക ഹോട്ടലിലാണ്. ഇതാണ് റൂം നമ്ബര്‍, നിങ്ങള്‍ വരണം, മനസ്സിലെ ഭാരം ഇറക്കിവെയ്ക്കണം.

പിറ്റേ ദിവസം ലിഫ്റ്റില്‍ വച്ച്‌ ദേവേന്ദ്ര ഖണ്ഡേവാലയെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, താന്‍ നേരത്തേ സൂചിപ്പിച്ച കാര്യം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന്. അദ്ദേഹം പറഞ്ഞു, ”സമാന്തരങ്ങള്‍ ജൂറിയെ വിസ്മയിപ്പിച്ചു. ബാലചന്ദ്രമേനോന്‍, മികച്ച നടനും സംവിധായകനും മികച്ച സിനിമയ്ക്കുമുള്ള പുരസ്‌കാരം നിങ്ങളുടെ സിനിമയ്ക്കായിരുന്നു. എന്നാല്‍ അതിലൊരാള്‍ എതിര്‍ത്തു. അതൊരു മലയാളി തന്നെയായിരുന്നു എന്നതാണ് അത്ഭുതം.”

 

 

അതാരാണെന്ന് ഞാന്‍ പറയുന്നില്ല. ശരിക്കും ഞെട്ടിക്കുന്ന ഒരു വിവരമായിരുന്നു അത്.കേന്ദ്രത്തില്‍ മികച്ച നടനായ ഞാന്‍ കേരളത്തില്‍ ഒന്നുമല്ലാതായി.ഇവിടെ ലഭിച്ചത് സിനിമയിലെ നാനാതുറയിലെ സംഭാവനയ്ക്ക് പുരസ്‌കാരം.അതെന്നെ വല്ലാതെ വേദനിപ്പിച്ചു.പിന്നീട് ഞാൻ സിനിമയോട് മെല്ലെ അകലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: