അഞ്ച് രൂപയ്ക്ക് ഇന്ന് എന്തുകിട്ടുമെന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ കിട്ടുമെന്നാണ് മറുപടി.സത്യമാണ്, കയ്യിലെ 5 രൂപ നാണയത്തിന് ഇനി പറയുന്ന പ്രത്യേകതകളുണ്ടെങ്കില്‍ ലക്ഷങ്ങളാണ് നേടാന്‍ സാധിക്കുക.
പ്രത്യേകതകളുള്ള നാണയങ്ങള്‍ക്കാണ് 5 ലക്ഷം രൂപ ലഭിക്കുക.ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ 50-ാം വാര്‍ഷിക ആഘോഷത്തിന്റെ സ്മരണ നിലനിര്‍ത്താനായി പുറത്തിറക്കിയവയാണ് ഈ നാണയങ്ങള്‍. ഇവയ്ക്ക് ക്ലാസിഫൈഡ് വെബ്‌സൈറ്റുകളില്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്.1995 ലാണ് 50ാം വാര്‍ഷിക ആഘോഷം നടന്നത്. ഇതിന്റെ ഭാഗമായി ഇതേ വര്‍ഷമാണ് നാണയവും പുറത്തിറക്കിയത്.
നാണയത്തിന്റെ പിന്നിലായി നെല്‍ കതിരിന്റെ ചിത്രം മുദ്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ കൂടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, 1945-1995 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 27 വര്‍ഷം പഴക്കമുള്ള ഈ നാണയം കയ്യിലുണ്ടെങ്കില്‍ 5ലക്ഷം രൂപ വരെ ലഭിക്കാം.
2002 ല്‍ പുറത്തിക്കിയ മറ്റൊരു നാണയത്തിനും ലക്ഷംങ്ങള്‍ ഓണ്‍ലൈന്‍ കാസിഫൈഡ് വലെബ്സൈറ്റുകളില്‍ വിലയുണ്ട്. മാതാ വൈഷ്‌ണോ ദേവിയുടെ ചിത്രം ആലേഖനം ചെയ്ത 5 രൂപ നാണയത്തിന് പത്ത് ലക്ഷം രൂപ വരെയാണ് ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്നത്.
ക്വുക്കര്‍, ഒഎല്‍എക്‌സ്, ഇബേ എന്നി വെബ്‌സൈറ്റുകളിലാണ് ഇത്തരം കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പുതിതാതായി വെബ്‌സൈറ്റിലേക്ക് കയറുന്നവര്‍ക്ക് പുതിയ അക്കൗണ്ട് ഉണ്ടാക്കിയും മറ്റുള്ളവര്‍ക്ക് ലോഗിന്‍ ചെയ്തും വില്പന നടത്താം. ക്വിക്കര്‍ ആപ്പിലൂടെ എങ്ങനെ വില്പന നടത്താം. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റില്‍ കയറിയ ശേഷം വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്യണം. പേരും ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്ബര്‍, മറ്റ് വിവരങ്ങള്‍ നല്‍കണം. വില്പന നടത്താനുള്ള നാണയത്തിന്റെ ചിത്രങ്ങള്‍, നാണയത്തിന്റെ പ്രത്യേകത മനസിലാക്കുന്ന വിധത്തില്‍ അപ്ലോഡ് ചെയ്യണം. ചെറിയ വിവരണം നല്‍കാം. ഇതിന് ശേഷം സബ്മിറ്റ് ചെയ്താല്‍ വെബ്‌സൈറ്റില്‍ പരസ്യം പ്രസിദ്ധീകരിക്കും. നാണയം ആവശ്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെട്ട് വില്പന നടത്താം.
പഴയ നാണയങ്ങളും കറന്‍സികളും വില്‍ക്കാന്‍ എന്ന പേരില്‍ നിരവധി തട്ടിപ്പും ഈ മേഖലയില്‍ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഞങ്ങൾ ഉത്തരവാദികളല്ല.