ഗുവാഹട്ടി: ശിവസേനാ വിമതരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി ഉദ്ധവ് താക്കറെ മുന്നോട്ട് പോകുന്നതിനിടെ തങ്ങളുടെ കൂട്ടായ്മയ്ക്ക് പുതിയ പേരിട്ട് വിമതര്‍. ശിവസേന ബാലസാഹെബ് എന്നാണ് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ തങ്ങളുടെ സംഘത്തിന് പേരിട്ടത്.
‘ഞങ്ങളുടെ സംഘം ശിവസേന ബാലസാഹെബ് എന്ന പേരിലറിയപ്പെടും. ഒരു പാര്‍ട്ടിയിലും ലയിക്കുകയില്ല’ വിതമ എംഎല്‍എയും അവരുടെ വക്താവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഇന്ന് വൈകീട്ട് കേസര്‍ക്കാര്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.ശിവസേന ബാലസാഹെബ് പിന്നീട് ഒരു രാഷ്ട്രീപാര്‍ട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ശിവസേനയുടെ നിര്‍ണായക ദേശീയ എക്സിക്യുട്ടീവ് യോഗം മുംബൈയില്‍ ആരംഭിച്ചു. യോഗം നടക്കുന്ന മുംബൈയിലെ ശിവസേന ഭവന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഉദ്ധവ് താക്കറെയടക്കമുള്ള നേതാക്കള്‍ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്.
അതേസമയം, നിയമനടപടികള്‍ അവസാനിക്കുന്നത് വരെ വിമതര്‍ ഗുവാഹട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തന്നെ തുടരുമെന്നാണ് സൂചന. 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിലിന്റെ പരിഗണനയിലാണ്.
വിമത എംഎല്‍എമാരുടെ വസതികള്‍ക്കും ഓഫീസുകള്‍ക്കും നേരെ ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം നടന്നുവരുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും പോലീസ് ഉത്തരവിറക്കിയിട്ടുണ്ട്.