വാർത്താ സമ്മേളനത്തിനിടയിൽ ദേശാഭിമാനി ലേഖകനെ ഭീഷണി പ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
വയനാട് സംഭവം വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന്നത്തിലാണ് സതീശൻ ദേശാഭിമാനി ലേഖകന് നേരെ മോശമായ ഭാഷയിൽ സംസാരിച്ചത്.
സതീശന്റെ വിശദീകരണത്തിന് ശേഷം ലേഖകൻ ചോദ്യം ഉന്നയിച്ചപ്പോൾ സതീശൻ ചാടി എഴുന്നേൽക്കുകയായിരുന്നു.മര്യാദക്കിരുന്നില്ലെങ്കിൽ പുറത്താക്കുമെന്ന് പറഞ്ഞായിരുന്നു തുടക്കം. അസംബന്ധമുണ്ടൈങ്കിൽ കയ്യിൽ വച്ചാൽ മതി. മര്യാദക്കിരുന്നോണം. ചോദ്യങ്ങൾ പിണറായിയോട് ചെന്ന് ചോദിക്ക്. എന്നോട് വേണ്ട. ഇനി നിങ്ങൾ ചോദ്യം ചോദിച്ചാൽ ഇവിടെ നിന്ന് ഞാൻ ഇറക്കിവിടും. മര്യാദ കാണിക്കണം. കൈരളിയുടേതാണെങ്കിലും ദേശാഭിമാനിയുടേതാണെങ്കിലും ലേഖകർ മര്യാദക്കിരിക്കണം. ചോദ്യം ചോദിക്കുന്നതൊെ്ക്ക നിർത്തിക്കോണം. കലാപാഹ്വാനം നടത്തുകയാണ് ലേഖകന്മാർ…എന്നു തുടങ്ങിയ പ്രതികരണങ്ങളാണ് സതീശനിൽ നിന്നുണ്ടായത്.
ഇതിനിടെ ലേഖകനെ
കയ്യേറ്റം ചെയ്യാനും
ഒരു സംഘം കോൺഗ്രസുകാർ ശ്രമിച്ചത് സംഘർഷം സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകന്റെ കൈയ്യും നാക്കും അറുത്തെടുക്കുമെന്ന് ചിലർ വിളിച്ചു പറഞ്ഞത് സംഘർഷം രൂക്ഷമാക്കി.
സംഘർഷം ഒഴിവാക്കാൻ എത്തിയ പോലിസുകാർക്കെതിരെയും കയ്യേറ്റമുണ്ടായി.