NEWS

എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അശ്വതി സൂരജിന് തൃശൂരിൻ്റെ അഭിനന്ദന പ്രവാഹം

കേരള ആരോഗ്യ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അശ്വതി സൂരജിന് ആണ് ഒന്നാം റാങ്ക്. 81.836 ശതമാനം മാര്‍ക്ക് നേടിയാണ് അശ്വതിയുടെ റാങ്ക്. തൃശൂർ ഗവ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായ അശ്വതി ഫോർട്ട് ഡെൻ്റൽ ക്ളിനിക്കിലെ ദന്ത ചികിത്സ വിദഗ്ദൻ ഡോ.ടി.സൂരജിൻ്റെയും തൃശൂർ ഗവ മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.നിഷ എം ദാസിൻ്റെയും മകളാണ്.

രണ്ടാം റാങ്ക് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ കീര്‍ത്തന മനോജിനാണ്. 81.591 ശതമാനം മാര്‍ക്ക് നേടിയാണ് കീര്‍ത്തനയുടെ വിജയം. കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ എസ്.സൂര്യജിത്തിനാണ് മൂന്നാം റാങ്ക്. 81.428 മാര്‍ക്ക് നേടിയാണ് സൂര്യജിത്തിന്റെ വിജയം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ട് റാങ്കുകള്‍ നേടിയുള്ള തിളക്കത്തില്‍ നില്‍ക്കുമ്ബോഴാണ് എം.ബി.ബി.എസ് പരീക്ഷയില്‍ ഒന്നാം റാങ്കും തൃശൂരിലെത്തുന്നത്.

Signature-ad

ഈ വർഷത്തെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അയ്യന്തോൾ കോവിലകപറമ്പ് സ്വദേശി അശ്വതി സൂരജിനെ തൃശൂർ എം.പി ടി.എൻ.പ്രതാപനും തൃശൂർ എം.എൽ.എ പി. ബാലചന്ദ്രനും ചേർന്ന് അനുമോദിച്ചു. സംഗീത സംവിധായകൻ രതീഷ് വേഗ, കേരള പത്രപ്രവർത്ത യുണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത, കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് കൗൺസിലർ മാരായ കെ.രാമനാഥൻ, സുനിതവിനു എന്നിവർ പങ്കെടുത്തു.

Back to top button
error: