കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടിടത്ത് കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച സംഭവത്തിൽ കെ.പി.സി സി നടപടിയെടുത്തു. വാഴൂരിലും നെടുങ്കുന്നത്തുമാണ് നേതാക്കള്‍ തമ്മിലടിച്ചത്. വാഴൂരിലെ അടിപിടിയിൽ ഡിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ , ടി കെ സുരേഷ് കുമാർ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
കൊടുങ്ങൂരിലെ പാർട്ടി ഓഫീസിൽ വച്ച് റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനിടെയായിരുന്നു അടിപിടി. നെടുങ്കുന്നത്തെ കയ്യാങ്കളിയിൽ ഐ.എൻ.ടി.യുസി നേതാവ് ജിജി പോത്തനെയും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നേതാക്കൾ തമ്മിലടിച്ചത്.
നടക്കാനിരിക്കുന്ന ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ല. പ്രവാസി പ്രതിനിധികളെ വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. തുടര്‍ സമരപരിപാടികൾ തീരുമാനിക്കാൻ യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നിരുന്നു. മൂന്ന് മണിക്ക് കൺഡോണമെന്റ് ഹൗസിലായിരുന്നു യോഗം.
നാളെയും മറ്റന്നാളുമായാണ് ലോക കേരള സഭ നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ഉയർന്നുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായടക്കം സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആക്ഷേപങ്ങൾ ഉണ്ടായിട്ടും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടത് മുന്നണി നേതൃത്വവും.
ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ജനകീയ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 21 മുതൽ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഇടതു മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളെ വരെ സഹകരിപ്പിച്ച് കൊണ്ടാകും ഇത് മുന്നോട്ട് പോകുക.