NEWS

കരൾ രോഗത്തിന് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

മിത മദ്യപാനവും പുകവലിയും കരള്‍ രോഗത്തിന് കാരണമാകും എന്ന് നമുക്ക് അറിയാം.എന്നാൽ ഇത് മാത്രമല്ല കരൾ രോഗത്തിന് കാരണങ്ങൾ.ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ.കരള്‍ രോഗത്തിന്റ ആരംഭഘട്ടത്തിൽ തന്നെ പല തരത്തിലുള്ള സൂചനകളും ശരീരം കാണിക്കുന്നു.പക്ഷെ നമ്മൾ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം.ഇങ്ങനെ അവഗണിച്ച്‌ വിടുന്നതാണ് പിന്നീട് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്.
കണ്ണിനു താഴെ കനം വര്‍ദ്ധിക്കുന്ന അവസ്ഥ ഇത്തരത്തിലൊന്നാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ് ഇത്. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ല എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നിര്‍ജ്ജലീകരണം എന്നതിലപ്പുറം ഇത് കരള്‍ രോഗ സാധ്യതയേും ചൂണ്ടിക്കാണിക്കുന്നു.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
പലപ്പോഴും ചര്‍മ്മത്തിന്റെ നിറവ്യത്യാസം ആരും ശ്രദ്ധിക്കുകയില്ല.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വളരെയധികം ശ്രദ്ധ വേണം. ചര്‍മ്മത്തിന്റെ നിറം വ്യത്യാസം  മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ സൂചനയാണ്. കരള്‍ സംബന്ധമായ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു.കാലിലും മറ്റും കറുത്ത നിറത്തിൽ പാടുകൾ പെട്ടെന്ന് ഉണ്ടാകുന്നതും കരൾ തരുന്ന മുന്നറിയിപ്പാണ്.
ക്ഷീണം, വിശപ്പില്ലായ്മ, വയറ്റിൽ അസ്വസ്ഥത, തൂക്കം കുറയുക എന്നീ പ്രശ്നങ്ങൾ ലിവർ സിറോസിസിന്റെ ലക്ഷണങ്ങളാണ്.സിറോസിസ് ഗുരുതരമാകുമ്പോൾ കാലിൽ നീര്, വയറ്റിൽ വെള്ളം കെട്ടുക, ചർമത്തിൽ ചുവന്ന പാടുകൾ, മഞ്ഞപ്പിത്തം,കറുത്ത മലം പോകുക, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
കാലുകളിലും പാദങ്ങളിലും നീര്‍വീക്കം വളരെ നേരം നില്‍ക്കുന്നതിലൂടെ ഉണ്ടാകാം, പക്ഷേ ഇത് മറ്റു പല അവസ്ഥകളുടെയും ലക്ഷണമാണ്. കരളില്‍ പ്രശ്‌നങ്ങള്‍ ഉള്ളവരും ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. ആവശ്യത്തിന് രക്ത പ്രോട്ടീന്‍ ഉണ്ടാക്കാന്‍ കരളിന് കഴിയാത്തത് കൊണ്ടാണ് പലപ്പോഴും വീക്കം ഉണ്ടാക്കുന്നത്.
കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം.

കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം.

 
ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം.
 

ഉളളം കൈകളിലെ ചുവപ്പ് നിറം, പാള്‍മാര്‍ എരിത്തിമ എന്ന അവസ്ഥയെങ്കില്‍ ഇതുണ്ടാകാം. ഇത് കരള്‍ രോഗമുള്ള 23 ശതമാനത്തിലും കണ്ടു വരുന്നു. അലര്‍ജി രോഗം, ഓട്ടോ ഇമ്യൂണ്‍ രോഗം, എക്‌സിമ, സോറിയായിസിസ് തുടങ്ങിയ അവസ്ഥകളെങ്കിലും ഇതുണ്ടാകാം.
 
 
കാലുകള്‍ വരണ്ട് ചൊറിയുന്നതാണ് കരള്‍ രോഗത്തിന്റെ മറ്റൊരു അവസ്ഥ. ചൊറിച്ചില്‍ വന്ന് അവിടെ ചര്‍മം ഇളകിപ്പോകും.
 

പെട്ടെന്ന് തന്നെ മുഖത്തും മറ്റു ശരീരഭാഗങ്ങളിലും ഉണ്ടാകുന്ന ഇരുണ്ട നിറമാണ് മറ്റൊരു ലക്ഷണം.നിറമുള്ളവരുടെ ചര്‍മത്തില്‍ ഇത്തരം പെട്ടെന്നുള്ള വ്യത്യാസം കണ്ടുപിടിക്കാം.അല്ലാത്തവർ ഇത് തിരിച്ചറിയാതെ പോകുന്നു.ചർമ്മം  ഇരുണ്ടു പോകുക മാത്രമല്ല അവിടവിടെയായി തടിപ്പും പ്രത്യക്ഷപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: