NEWS

രാത്രിയിലെ ഉറക്കം കുറഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങൾ നിരവധി, മറവിരോഗം പോലും ബാധിക്കാം; അറിഞ്ഞിരിക്കുക ഇക്കാര്യങ്ങള്‍

  ഉറക്കത്തോട് ഉദാസീനത പുലർത്തുന്നവരാണ് പലരും. പക്ഷേ ഉറക്കം കുറഞ്ഞാൽ എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന് ഇവരാരും മനസിലാക്കിയിട്ടില്ല. ഉറക്കക്കുറവ് കടുത്ത ആരോഗ്യ, മാനസിക പ്രശ്നങ്ങൾക്കു കാരണമാകാം. മറവിരോഗം പോലും ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

✦ ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഉറക്കവും. എന്നാല്‍ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ശരീരത്തിനുമെല്ലാം വിശ്രമം അനിവാര്യമാണ്.

✦ ഉറക്കമില്ലായ്മ, ഉറക്കപ്രശ്നങ്ങള്‍ എന്നിവയെല്ലാം നമ്മെ പല രീതിയിലും ബാധിക്കാം. ഇത് നിസാരമായ ഒന്നല്ല. ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് ഉറക്കമില്ലായ്മ നമ്മെ എത്തിക്കാം.

✦ മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ശരാശരി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് നാല്‍പതിനു മുകളിൽ പ്രായമുള്ളവര്‍.

✦ ഒപ്പം തന്നെ ഉറക്കം കൂടിയാല്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചും പഠനമുണ്ട്. ഉറക്കം ഒരുപാട് കൂടിയാലും അത് ശാരീരിക-മാനിസകാരോഗ്യത്തിന് നല്ലതല്ലത്രേ.

✦ ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ആഴത്തിലുള്ള ഉറക്കം പതിവായി ലഭിക്കാതിരിക്കുന്നത് എല്ലാം പ്രധാനമായും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ്രേത ഗുരുതരമായി ബാധിക്കുക. ഇത്തരക്കാരില്‍ ഭാവിയില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

✦ ഉറക്കപ്രശ്നങ്ങള്‍ കാര്യമായും തലച്ചോറില്‍ ഓര്‍മ്മ സൂക്ഷിക്കുന്ന ഭാഗത്തൊണ് ബാധിക്കുക. അതുകൊണ്ടാണ് ഉറക്കപ്രശ്നങ്ങള്‍ ഓര്‍മ്മശക്തിയെ പ്രതികൂലമായി സ്വാധീനിക്കുന്നത്.

✦ നല്ലരീതിയില്‍ ചിന്തിക്കുന്നതിനും, പഠിക്കുന്നതിനും, ക്രിയാത്മകമായി മുന്നേറുന്നതിനുമെല്ലാം ഉറക്കം പ്രധാനം തന്നെ.

Back to top button
error: