IndiaNEWS

ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക്

ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക് . 2018ലാണ് അഭിലാഷ സൈന്യത്തിലെത്തിയത്. കരസേനാ ഏവിയേഷനില്‍ നിലവിൽ ഗ്രൗണ്ട് ചുമതലകൾക്ക് മാത്രമാണ് വനിതകളുള്ളത്.നിലവിൽ പുരുഷന്മാർ മാത്രമാണ് ഇന്ത്യൻ കരസേനയിൽ യുദ്ധ വിമാന പൈലറ്റായി ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് അഭിലാഷ ബരക്. നാസിക്കിലെ കംമ്പാക്ട് ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ പരിശീലനത്തിന് ശേഷം വിംഗ്‌സ് മുദ്ര കരസ്ഥമാക്കിയ ക്യാപ്ടൻ അഭിലാഷ ആർമി ഏവിയേഷൻ കോർപ്‌സിലെ ആദ്യ വനിതാ ഓഫീസറാണ്.

 

Signature-ad

ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദധാരിയായ അഭിലാഷ മുൻ ആർമി ഓഫീസറുടെ മകളാണ്. യു.എസിലെ ജോലി ഉപേക്ഷിച്ചാണ് സൈന്യത്തിൽ ചേർന്നത്.ഇന്ത്യന്‍ എയര്‍ഫോഴ്സിലെയും ഇന്ത്യന്‍ നാവികസേനയിലെയും വനിതാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററുകള്‍ പറത്തിക്കൊണ്ടിരുന്നപ്പോള്‍, 2021-ന്റെ തുടക്കത്തിലാണ് സൈന്യം തങ്ങളുടെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ഇതുവരെ കരസേനാ ഏവിയേഷനില്‍ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നത്.

 

നാഷണല്‍ ഡിഫന്‍സ് അക്കാദമി 2022 ജൂണില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിനെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്ന സമയത്താണ് ബരാക്ക് സൈന്യത്തിന്റെ ആദ്യത്തെ വനിതാ കോംബാറ്റ് ഏവിയേറ്ററായി മാറിയത്. 2021 ഒക്ടോബറിലെ ഒരു സുപ്രധാന ഉത്തരവിലൂടെ സുപ്രീം കോടതി സ്ത്രീകള്‍ക്കായി അക്കാദമിയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു.

Back to top button
error: