KeralaNEWS

വർഗീയ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയെ കൊണ്ട് നടത്തിച്ചത് ടെസ്റ്റ് ഡോസ്, ബി.ജെ.പി ആട്ടിൻതോലിട്ട ചെന്നായ

     കൊച്ചി: പി.സി. ജോർജിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി എന്ന് പ്രതിപക്ഷവും മുസ്ലിം സംഘടനകളും മുറവിളി കൂട്ടുന്നതിനിടയിൽ ശക്തമായ നിലപാടുമായി സർക്കാർ. വർഗീയ വിഷം ചീറ്റിയ പി.സി. ജോർജിനെ സംരക്ഷിക്കുന്നത് ബി.ജെ.പിയെന്നും ആട്ടിൻതോലിട്ട ചെന്നായയാണ് അവരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു.

‘ബി.ജെ.പി പറയുന്നത് ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനാണ് ജോർജിനെ പിന്തുണയ്ക്കുന്നതെന്നാണ്. എന്നാൽ ക്രിസ്ത്യാനികൾക്ക് അതിലെ പൊള്ളത്തരം മനസ്സിലാകുന്നുണ്ട്. കള്ളസ്നേഹം അവർക്കു തിരിച്ചറിയാനാകും’
മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.

‘നമ്മുടെ സംസ്ഥാനത്തും ചിലതൊക്കെ ആകാമെന്ന് ചിന്തിക്കുന്ന ആളുകൾ സംഘപരിവാറിലുണ്ട്. പക്ഷേ അങ്ങനെ വല്ലതും ഉണ്ടായാൽ മറ്റ് പ്രദേശങ്ങളെ പോലെയല്ല, കടുത്ത നടപടി ഇവിടെയുണ്ടാകും എന്ന് അവർക്ക് അറിയാം. അതിന്റെ ഒരു ടെസ്റ്റ് ഡോസ് ആണ് വർഗീയ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയെ കൊണ്ട് നടത്തിച്ചുനോക്കിയത്. എന്താണ് പ്രതികരണം എന്ന് നമ്മൾ കണ്ടു. അതാണ് കേരളത്തിന്റെ പ്രത്യേകത. അതാണ് എൽ.ഡി.എഫ്. സർക്കാരിന്റെ പ്രത്യേകത…’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: