NEWS

ഐപിഎൽ: രാജസ്ഥാൻ×ഗുജറാത്ത് ഫൈനൽ

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ രാജസ്ഥാൻ റോയൽസ് ഗുജറാത്തുമായി ഏറ്റുമുട്ടും ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ കടന്നത്.ഗുജറാത്ത് നേരത്തെ ഫൈനലിൽ കടന്നിരുന്നു.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയാണ് സഞ്‌ജുവും സംഘവും രണ്ടാം ക്വാളിഫയറിനിറങ്ങിയത്.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരുവിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാനായത്.രാജസ്ഥാൻ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോർ മറികടന്നാണ് ഫൈനലിലേക്ക് കുതിച്ചത്.
മെയ് 29 നാണ് ഫൈനൽ.അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദി.

Back to top button
error: