NEWS

കൈക്കൂലി വാങ്ങുന്നതിനിടയിൽ എഎസ്ഐ അറസ്റ്റിൽ

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എ എസ് ഐയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുളപ്പറം സ്വദേശി പി.രമേശനാണ് വിജിലൻസിന്റെ വലയിലായത്.കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.എസ്.ഐ.യെ അറസ്റ്റ് ചെയ്തത്.

മാടായി സ്വദേശി മഞ്ഞേരവളപ്പില്‍ ശരത്കുമാറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ശരത്കുമാര്‍ പാസ്‌പ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഇതിന്  വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് എ എസ് ഐ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് സംഭവം ശരത്കുമാര്‍ വിജിലന്‍സിനെ അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തു വെച്ച്‌ പണം കൈമാറുമ്ബോള്‍ കാത്തുനിന്ന വിജിലന്‍സ് സംഘം രമേശനെ പിടികൂടുകയായിരുന്നു.

Back to top button
error: