NEWS

അറസ്‌റ്റിലായ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ തടഞ്ഞ് പോലീസ്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്‌റ്റിലായ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന് പൊലീസ് അനുമതി നിഷേധിച്ചു.തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെത്തിയ കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിട്ടില്ല.തുട‌ര്‍ന്ന് നടന്നുപോകാമെന്ന് നിലപാടെടുത്ത വി.മുരളീധരനോട് അതിനും അനുമതിയില്ലെന്ന് കന്റോണ്‍മെന്റ് എസ്ഐ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച വി.മുരളീധരന്‍ ക്ഷുഭിതനായി. രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നിലപാടെടുത്തവരാണ് സിപിഎം പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ അദ്ദേഹം നാട്ടില്‍ മനുഷ്യനെ അരിഞ്ഞുതള‌ളിയവരെ അറസ്‌റ്റ് ചെയ്യാന്‍ കാണിക്കാത്ത തിടുക്കം എന്തിന് പി.സി ജോ‌ര്‍ജിനെ അറസ്‌റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കുന്നു എന്ന് ചോദ്യവും ഉന്നയിച്ചു.

 

 

പി.സി ജോര്‍ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. അവര്‍ നാടുവിട്ടുപോയി. യൂത്ത്‌ലീഗ് നേതാവിന്റെ പരാതിയിലാണ് സര്‍ക്കാര്‍ ഈ നാട്ടില്‍ എംഎല്‍എ ആയിരുന്നയാളായ പി.സി ജോര്‍ജിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌തത്. ലീഗ് പരാതിപ്പെട്ടാല്‍ ഉടന്‍ ആരെയും അറസ്‌റ്റ് ചെയ്‌ത് അകത്തിടും. ഒരുവശത്ത് കേന്ദ്രമന്ത്രിക്ക് പോലും അനുമതി നിഷേധിക്കുന്നു മറുവശത്ത് യൂത്ത്‌ലീഗ് പരാതിപ്പെട്ടാല്‍ ആരെയും അകത്തിടുന്ന അവസ്ഥ.ഇത് ഇരട്ടനീതിയാണ് ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Back to top button
error: