തിരുവനന്തപുരം: ഗവണ്മെന്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ 20,808 വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17-ന് നിര്‍വഹിക്കും.
കഠിനംകുളം പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ അമറുദീന്റെയും അയിഷാ ബീവിയുടെയും ഭവനത്തിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി നേരിട്ട് നിര്‍വഹിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനവും ഇതോടനുബന്ധിച്ച് നടക്കും.